
ബഷീര്‍ ദിനം ആചരിച്ചു
സെമിനാര്‍
സംഘടിപ്പിച്ചു
പൊന്നാനി:-ബഷീര്‍
അനുസ്മരണ ദിനത്തോടനുബന്ധിച്ച്
പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂളില്‍
ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി
വിദ്യാര്‍ത്ഥികള്‍ക്ക്
ചിത്രരചനാമത്സരവും സെമിനാറും
സംഘടിപ്പിച്ചു
ബഷീറിന്റെ
പാത്തുമ്മയുടെ ആട് എന്ന കൃതിയെ
അടിസ്ഥാനമാക്കി എഴുത്തുകാരനും
ഗവേഷകനുമായ ഷൗക്കത്ത അലി
ഖാന്‍ സെമിനാര്‍ പ്രബന്ധം
അവതരിപ്പിച്ചു.
അദ്ധ്യാപകരായ
രാമചന്ദ്രന്‍,
രാമകൃഷ്ണന്‍,
ശോഭന
തുടങ്ങിയവരും,
വിദ്യാര്‍ത്ഥികളും
സെമിനാറിനെ അധികരിച്ച്
സംസാരിച്ചു.
ഇതോടൊപ്പം
ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളുടെ
ചിത്രപ്രദര്‍ശനവും നടത്തി.
റിപ്പോര്‍ട്ട്
കാവ്യ.ജെ.എസ്
പി.ജി.എച്ച്.എസ്
പൊന്നാനി
പൊന്നാനി ഗേള്‍സ് ഹൈ സ്‌കൂള്‍ മലയാളം ക്ലബ് നടത്തിയ ബഷീറും കഥാപാത്രങ്ങളും എന്ന കാരീ ക്കെചെര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചന