welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Thursday, August 23, 2012

ഓണാഘോഷ പരിപാടികള്‍



ഓണഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പൂക്കള മത്സരം ,ഓണസദ്യ എന്നിവ നടന്നു . പി .ടി .എ അംഗകളുടെ സാന്നിധ്യത്തില്‍ ഹെഡ് മിസ്ട്രെസ്സ് മാലതി ടീച്ചര്‍ ,മാനേജര്‍ സീ . ഹരിദാസ്‌ , വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി കമലം ടീച്ചര്‍ എന്നിവര്‍ ഉത്ഘാടനം ചെയ്തു. പി .ടി .എ അംഗകളുടെ വകയാകി കുട്ടികള്‍ക്ക് ലഡ്ഡു  വിതരണം നടത്തി.
പൂക്കള മത്സരത്തില്‍ പത്താം തരം കുട്ടികളില്‍ യഥാക്രമം 10F ,10 I ,10K എന്നിവരും ഒന്‍പതാം തരത്തില്‍ 9 I ,9F ,9K എന്നിവരും എട്ടാം തരത്തില്‍ 8I ,8B ,8C എന്നിവരും ഒന്ന് ,രണ്ട് ,മൂന്ന്  സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി 
X -F  Xth ഫസ്റ്റ് 







Monday, August 20, 2012

റംസാന്‍ ഓണാഘോഷ പരിപാടികള്‍ 
പൊന്നാനി ഗിര്‍ല്സ് ഹൈ സ്കൂള്‍ പൊന്നാനി
സുഹൃത്തെ
നമ്മുടെ സ്കൂളിലെ ഈ വര്‍ഷത്തെ  റംസാന്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പൂക്കള മത്സരം , ഓണസദ്യ എന്നിവ 2012 ഓഗസ്റ്റ്‌  24 വെളളിയാഴ കാലത്ത് 10 മണിക്ക് ആരംഭിക്കുന്നു . പ്രസ്തുത പരിപാടിയിലേക്ക് തങ്ങളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷ ണിക്കുന്നു
വിശ്വസ്തതയോടെ
ഹെഡ് മിസ്ട്രെസ്സ് 

Friday, August 17, 2012

പെരുന്നാള്‍ ആശംസകള്‍ 
കര്‍ഷകദിനാഘോഷം 

സാമൂഹ്യശാസ്ത്ര ക്ലബിന്‍റെ  ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷകദിനമായി ആഘോഷിച്ചു.സ്കൂള്‍ സീനിയര്‍ അധ്യാപകന്‍ സതീഷ്‌ മാസ്റ്റര്‍ പൊന്നാട അണിയിച്ചു യുവ കര്‍ഷകന്‍ ഊപ്പാല രജീഷിനെ ആദരിച്ചു . കൃഷിവകുപ്പിനനേതൃത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുവിതരണം  നടന്നു

Thursday, August 16, 2012

65-)0 സ്വാതന്ത്യ ദിനം  ആചരിച്ചു 

Wednesday, August 15, 2012

हिरोशिमा दिन मनाया 


स्कूल हिन्ढी  क्लब  के तत्वा वदान  में  बच्चों  केलिए युध  विरुद्ध सन्देश देनेवाली    पोस्टर  निर्माण      प्रतियो गिता  चलायी   I

Monday, August 13, 2012

പാദ വാര്‍ഷിക പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു

 പാദ വാര്‍ഷിക പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു 
            സ്കൂള്‍  പാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ്‌ 14 വ്യാ ഴാ ച്ച മുതല്‍ തുടങ്ങുമെന്ന് ഹെഡ് മിസ്ട്രെസ്സ് അറിയിച്ചു . കുട്ടികള്‍ ടൈം  ടേബിള്‍ അനുസരിച്ച് കൃത്യ സമയത്ത് തന്നെ എത്തേണ്ടതാണ് 

Friday, August 10, 2012

മൈലാഞ്ചി യിടല്‍ മത്സരം

മൈലാഞ്ചിയിടല്‍മത്സരം 

റംസാന്‍ ആഘോഷത്തോടനുബന്ധിച്ചു  കുട്ടികള്‍ക്കായി  മൈലാഞ്ചിയിടല്‍ മത്സരം നടത്തി. 

ദേശീയ പതാകാ നിര്‍മാണ മത്സരം

സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു സ്കൂള്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ  പതാകാ  നിര്‍മ്മാണ  മത്സരം നടന്നു 

മത്സര വിജയികള്‍ 

ഒന്നാം സ്ഥാനം : മിസിരിയ. കെ .ആര്‍ X -B 

രണ്ടാം സ്ഥാനം :ഷെറിന്‍ ഫര്‍സീന . കെ . പി -X  B 

മൂന്നാം സ്ഥാനം : ഉണ്ണിമായ. വീ .എം  X -C 

Wednesday, August 8, 2012

നാഗസാക്കി ദിനം ആചരിച്ചു

സ്കൂള്‍ സാമൂഹ്യ ശാസ്ത്ര   ക്ലബ്‌ ഓഗസ്റ്റ്‌ 9 നു നാഗസാക്കി ദിനം ആചരിച്ചു. ആണവ യുദ്ധത്തിനെതിരെ നടത്തിയ  കൊളാഷ്  മത്സരത്തില്‍ പങ്കെടുത്ത ക്ലാസ്സുകള്‍ക്കു സമ്മാനങ്ങള്‍വിതരണം  ചെയ്തു



ആണവ യുദ്ധത്തിനെതിരെ നടത്തിയ collash display
പഠനയാത്ര നടത്തി
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര നടത്തി

Tuesday, August 7, 2012

സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനവും സൈബര്‍ ക്രൈം ബോധവത്കരണക്ലാസ്സും

പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂളില്‍ സകൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ ഉദ്ഘാടനം പൊന്നാനി .എസ്. ഐ ശ്രീ .എന്‍ നടരാജന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ എച്ച. എം. ശ്രീമതി. മാലതി ടീച്ചര്‍ സ്വാഗതവും പി.ടിഎ പ്രസിഡന്‍റ് ശ്രീ. എം. വി വാസുണ്ണി അദ്ധ്യക്ഷതയും നിര്‍വ്വഹിച്ചു. വാര്‍ഡ് മെന്പര്‍ ശ്രീമതി കമലം , സകൂള്‍ മാനേജര്‍ ശ്രീ സി. ഹരിദാസ് , മദര്‍ പി. ടി.എ പ്രസിഡന്‍റ് ശ്രീമതി രാധാമണി . അഡ്വേക്കറ്റ് ജീസന്‍ പി. ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസ്സ് മലപ്പുറം സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. വിനോദ് നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.പി അബ്ദുള്‍ഹമീദ് നന്ദി പ്രകടിപ്പിച്ചു.

 


Sri. Natarajan,S.I. of Police inagurating theSchool Protection grop(SPG)
Sri. Vasunni, President, PTA on his facilitation
Smt. Malathi, H.M on her address speech

 

 

Sri. Vinod, CPO,Cyber cell Malappuram

 

 

 

 

 

 

 

 

 

Vote of thanks, Sri. C.P. Abdul Hameed(Secretary, Staff)

 

                         പ്രേംചന്ദ് ജയന്തി  ആഘോഷിച്ചു 


സ്കൂള്‍ഹിന്ദി  ക്ലബ്  വിദ്യാര്‍ത്ഥികള്‍ക്കായി  പോസ്റ്റര്‍ , കൊളാഷ് , പ്രബന്ധമത്സരം നടത്തി.



 വിജയികള്‍ 

കൊളാഷ്    IST
                       
                        IIND
      
                       IIIRD