welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Monday, January 31, 2011

എസ്. എസ്. എല്‍. സി.മോഡല്‍. ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ

എസ്. എസ്. എല്‍. സി. മോഡല്‍. ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി  31 നു  ആരംഭിച്ചു .ഫെബ്രുവരി  8 വരെ ആയിരിക്കും  പ്രാക്ടിക്കല്‍ പരീക്ഷനടക്കുക എന്ന് ഹെഡ് മിസ് സ്ട്രെസ്സ് അറിയിച്ചു . പ്രാക്ടിക്കല്‍ പരീക്ഷക്ക് വരുന്ന കുട്ടികള് റെക്കോര്ഡ് ബുക്ക് ഐ.ടി. ടീച്ചേര്സ്നെ കൊണ്ട് സൈന്‍ വാങ്ങിക്കെണ്ടതാണ്.

Sunday, January 30, 2011

സംസ്ഥാന സാമൂഹ്യ ശാസ്ട്ര മേളയില് എ ഗ്രേഡ്

 2010 ഡിസംബറില് ആലുവയില് വച്ച് നടന്ന  സംസ്ഥാന സാമൂഹ്യ ശാസ്ട്ര മേളയില് എ ഗ്രേഡ് നേടിയ സ്റ്റില് മോഡല്


Tuesday, January 25, 2011

പ്രീ-മോഡല് ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിച്ചു



എസ്. എസ്. എല്‍. സി.മോഡല്‍. ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ മുന്നോടിയായി സ്കൂളില്‍  പ്രീ-മോഡല്‍ ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിച്ചു . മൂന് വര്ഷത്തെ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയത്

Friday, January 21, 2011

കാറ്റിന്റെ മാറ്റം !

ഈ സായം സന്ധ്യയില്‍
പതിവു പോലെന്നെ തഴുകിയെത്തി
എന്‍ പ്രിയ തോഴനാം കൊച്ചു തെന്നല്‍
പതിവുപോലുള്ള മൃദുത്വമില്ല.
ആ തഴുകലില്‍ വിദ്യാനുഭൂതിയില്ല.
എന്‍ കര്‍ണ പുടങ്ങളില്‍ അമൃതു പെയ്യിക്കുന്ന
ദിവ്യാനുരാഗത്തിന്‍ വരികളില്ല
പതിവുപോലെന്നും വഹിച്ചുകൊണ്ടെത്തുന്ന
നല്‍ പാലപ്പൂതന്‍ സുഗന്ധമില്ല.
ഇതെന്തെന്നറിയാതെ വിങ്ങുന്നുണ്ടെന്‍ മനം
ദു:ഖാര്‍ത്തമായി അലഞ്ഞിരുന്നു.

കവിത 

ശാസ്ത്രഗോളം



എന്താണ് ശാസ്ത്രമിന്നെന്താണു ശാസ്ത്രമെ-
ന്നാരാനും ചോദിച്ചാല്‍ എന്തു ചൊല്ലും നാം?
എല്ലാം ശാസ്ത്രമാണെല്ലാം ശാസ്ത്രമാണീ-
ഭൂ മുഴുവനും ശാസ്ത്ര സത്യങ്ങളാം
നിറയുന്നു ലോകത്തില്‍ പുതിയ കണ്ടെത്തലുകള്‍,
വളരുന്നു ശാസ്ത്രമീ ഗോളം മുഴുക്കെയും.
ഭൂമി തന്‍ അന്തകനും രക്ഷകനുമാണിന്നു ശാസ്ത്രം
ഭൂഗോള പിറവിക്കും പിന്നിലീ ശാസ്ത്രം
ശാസ്ത്രത്തിന്‍ കളികള്‍ നമുക്കെന്നുമഞ്ജാനം
ശാസ്ത്രത്തിന്‍ മുന്നില്‍ നാം എന്നും ശിശുക്കളാം

അനീഷ 

ഒന്നു കണ്ടിരുന്നെങ്കില്‍


ഒന്നു കണ്ടിരുന്നെങ്കില്‍

രാവിന്റെ മനോഹര യാമങ്ങള്
എന്‍ മിഴികളെ തഴുകി തലോടുമ്പോള്‍
ഞാനറിയാതെന്‍ മാനസഭിത്തിയില്‍
ആരോ വരച്ചുവൊരു കനക വദനം
ആ കൊച്ചു മുഖവും ഇളം പുഞ്ചിരിച്ചു.
നിഷ്കളങ്കമാം മനസും മറക്കാനാവുന്നില്ല.
എവിടെ? അവനെവിടെ ?
ഭാരതാംബെ പറയൂ ,
എവിടെ നിന്റെ രക്ഷകന്‍ ...
എവിടെ നിന്റെ പ്രിയ സുതന്‍...
ആരു തകര്‍ത്തവനെ? നീയോ-
നിന്റെ മക്കളോ...
ഒന്നു ഞാനവനെ കണ്ടിരുന്നെങ്കില്‍
വേറെന്തു ഭാഗ്യമെനിക്കു വേണം
വേറെന്തു സൌഭാഗ്യമെനിക്കു വേണം.
ഒന്നവന്റെ പാദസ്പശയേറ്റിരുന്നെങ്കില്‍
ഈ ഭൂമിയെത്ര ധന്യയാകുമായിരുന്നു.
എന്‍ ഹൃദയ വീണമീട്ടുന്ന
സ്നേഹത്തിന്‍ മുത്തേ
ഇനിയെന്തു പുണ്യമീ ഞാന്‍ ചെയ്യണം.

                                           അഖില 

Wednesday, January 12, 2011

സമ്മാന വിതരണം നടത്തി

സ്കൂള്, സബ് ജില്ല ,ജില്ല തലങ്ങളില് കല,കായിക ,ശസ്ട്ര മേളകളില് വിജയികള്ക്ക് സ്കൂള് അസെംബ്ലി യില് വച്ച് പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുല് മജീദിന്റെ സാന്നിധ്യത്തില് സമ്മാനഞള് വിതരണം ചെയ്തു . വൈസ് പ്രസിഡന്റ് ശ്രീ ജിസണ് പി ജോസ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഷന മുഗന് ,വേലായുധന് എന്നിവര് സംബന്ധിച്ചു.

മാര്ഗം കളിയില് ജില്ലാതലത്തില് "A" ഗ്രേഡ്

 
മാര്ഗം കളിയില് ജില്ലാതലത്തില് A ഗ്രേഡ് നേടിയ ലിയ ജിസനും ടീമും

Wednesday, January 5, 2011


ക്ഷത്രനിര്‍മ്മാ ക്യാമ്പ്
     ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഗേള്‍സ് ഹൈസ്കൂള്‍ work experience club ന്റെ ആഭിമുഖ്യത്തില്‍ നക്ഷത്ര നിര്‍മ്മാണ ക്യാമ്പ് നടത്തുകയുണ്ടായി. 24 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ വിത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ സ്കൂള്‍ അങ്കണത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Saturday, January 1, 2011

അവധി ക്കാല ശിലപശാല

        

         സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക് നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള രണ്ടു ദിവസത്തെ ഐ.ടി.പരിശീലനം നടന്നു.

          പൊന്നാനി ഗേള്‍സ്ഹൈ സ്കൂളില്‍ ഡിസംബര് 27,28,29,30 ദിവസങ്ങളിലായി ഐ.ടി.@സ്കൂള്
സംഘടിപ്പിച്ച രണ്ടു ദിവസത്തെ കുട്ടികളുടെ  അവധി ക്കാല ശിലപശാല നടന്നു. വിദയാലയങളിലെ ഐ.ടി,.ടി അധിഷിത പഠന പ്രവര്ത്തനങ്ങളില്‍ വിദ്യാര്ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, .ടി.ക്ലബ് , .ടി കോ ര്ണര്‍ പ്രവര്ത്തനങ്ങള്‍, കമ്പ്യൂട്ടര്ലാബ് പരിപാലനതിന് സഹായിക.കമ്പ്യൂട്ടര്സാേങതിക തകരാറകള്‍ പരിഹരിക്കുന്നതിന് കട്ടികളെ പ്രാപ്തരാക്കുക .വിദ്യാലയത്തിലെ പൊതു പരിപാടികള്‍ ചിത്രീകരിക്കുക ഡോക്യുമെന്റ് ചെയ്യുക എന്നിവയാണ് 2ബാച്ച് കളിലായി നടന്ന ഈ കൊണ്ട് ശിലപശാലയുടെ ഉദ്ദേശം 
        ഹെഡ് മിസ്ട്രെസ്സ് ശ്രീമതി മാലതി ടീച്ചറുടെ അധ്യക്ഷ തയില്‍ പി.ടി..പ്രസിഡന്റ് ശ്രീ അബ്ദുല്‍‍ മജീദ് ഉദ്ഖാടനം ചെയ്ത ഈ ശിലപശാല യില്‍.ഐ.ടി.ക്ലബ്ബ്ബ്കണ്വീനര്‍ ശ്രീമതി ജയടീച്ചര്‍  സന്നിഹിതയായിരുന്നു.
        പൊന്നാനി ഗേള്‍സ് ഹൈ സ്കൂള്‍, എ.വീ.ഹൈ സ്കൂള്‍, തൃക്കാവ് ഗവ .ഹയര്‍ സെക്കന്ററി സ്കൂള്‍ വിജയമാതാ  ഹൈ സ്കൂള്‍ എന്നിവയിലെ  വിദ്യതികള് പങ്കെടുത്തു .   പൊന്നാനി ഗേള്‍സ് ഹൈ സ്കൂളിലെ  ശ്രീ ഉണ്ണികൃഷ്ണന്‍.തൃക്കാവ് ഗവ, ഹയര്‍ സെക്കന്ററി യിലെ ശ്രീ മുഹമ്മദ് അഷറഫ് എന്നിവരായിരുന്നു R .P മാര്‍.ഇന്റര്നെറ്റ്, Desktop familerisation and troble shooting ,OS Installation,Package installation എന്നിവയില് ക്ലാസുകള് നടന്നു, പങ്കെടുത്ത എല്ലാ വിദ്യാ തികള്ക്കും ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി മാലതി ടീച്ചര്‍ സര്‍ട്ടിഫിക്കറ്റു കളും സീ.ഡി കളും വിതരണം ചെയ്തു