welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Thursday, November 28, 2013

സംസ്ഥാന സ്‌കൂൾ സാമൂഹ്യ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡലിൽ എ ഗ്രേഡ്

സംസ്ഥാന സ്‌കൂൾ സാമൂഹ്യ ശാസ്ത്ര  മേളയിൽ വർക്കിംഗ് മോഡലിൽ  പൊന്നാനി ഗേൾസ് ഹൈസ്കൂളിലെ അനഘ എം എസ് , ശ്രീഷ്മ പി വി എന്നീ കുട്ടികൾ   എ ഗ്രേഡ്  നേടി .ജല സംരക്ഷണത്തിനുള്ള 20
മാർഗങ്ങളാണ്  ഇവർ അവതരിപ്പിച്ചത് .

Friday, September 6, 2013

രാജ്യപുരസ്കാർ

രാജ്യപുരസ്കാർ  അവാർഡ്‌  ലഭിച്ചവർ 

 

















Thursday, February 7, 2013

മോഡല്‍ പരീക്ഷ 2013 ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്നു 

Monday, January 28, 2013

സമ്മാന വിതരണം നടത്തി 
ആരോഗ്യ കൌമാര വിദ്യാഭ്യാസ സെമിനാര്‍ നടന്നു 

Sunday, January 13, 2013

പൊന്നാനി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സംഘടിപിച്ച വായനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി സ്കൂളിലെ നാജിയ ജബീന്‍ (9B ) പുരസ്കാരത്തിനും കാഷ് അവാര്‍ഡിനും അര്‍ഹയായി 

Friday, January 11, 2013

വിനോദ യാത്ര നടത്തി
ഈ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്ര തിരുവനന്തപുരം -കന്യാകുമാരിയി ലേക്കയിരുന്നു. 45 കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ജനുവരി 8 നു യാത്ര തിരിച്ചു 11 നു കാലത്ത് മടങ്ങിയെത്തി 

Friday, January 4, 2013

പുതുവര്‍ഷം പുതുമയോടെ
പുതുവര്‍ഷത്തെ ഗേള്‍സ്‌ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുതിയരീതിയിലാണ് വരവേറ്റത്.  തങ്ങള്‍ നിര്‍മിച്ച ആശംസ കാര്‍ഡുകളും കര കൗശ ല ഉല്പന്ന വിദ്യാര്‍ഥികള്‍ ക്കിടയില്‍ വില്പന നടത്തി  പഠനത്തോടൊപ്പം ചെറിയ രീതിയില്‍ സ്വന്തമായി വരുമാനം കണ്ടെത്തി സ്വാശ്രയ ബോധം വിദ്യാഭ്യാസത്തിലൂടെ എന്ന ഗാന്ധിജിയുടെ വിദ്യാഭ്യാസ സങ്കല്‍പമാണ്  അവര്‍ പ്രാവര്‍ത്തികമാക്കിയത് . സോപ്പുപൊടി നിര്‍മാണം, കുട നിര്‍മാണം എന്നിവയ്ക്ക് നേത്രുത്വം നല്‍കിയ ശോഭന ടീച്ചര്‍  തന്നെയാണ് പുതിയ ആശയത്തിനും പിന്നില്‍.  ആദ്യ ദിവസം തന്നെ ആയിരത്തില്‍ കൂടുതല്‍ രൂപയുടെ കച്ചവടം നടന്നതായും വിദ്യാര്‍ത്ഥികള്‍അറിയിച്ചു

Tuesday, January 1, 2013

ആശംസ കാര്‍ഡുകള്‍ നിര്‍മിച്ച്‌  ഫാത്തിമ
പൊന്നാനി M .L A ശ്രീ .P ശ്രീരാമകൃഷ്ണന്‍ അവര്‍കള്‍ സംഘടിപിച്ച പുതുവത്സരാ ശാ സാ കാര്‍ഡ്‌ നിര്‍മാണ മത്സരത്തില്‍ പങ്കെടുത്തു കുമാരി ഫാത്തിമ പി .വീ സമ്മാനം നേടി . ഈ വര്‍ഷം ആശംസകള്‍  അറിയിക്കാന്‍ അദ്ദേഹം ഈ കാര്‍ഡുകള്‍  ആണ്  ഉപയോഗിച്ചത്