phone: 04942666722
e-mail: ponnanigirls@yahoo.com
ponnanigirls@gmail.com
Thursday, November 28, 2013
Friday, September 6, 2013
Thursday, February 7, 2013
മോഡല്‍ പരീക്ഷ 2013 ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്നു
Monday, January 28, 2013
Sunday, January 13, 2013
പൊന്നാനി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സംഘടിപിച്ച വായനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി സ്കൂളിലെ നാജിയ ജബീന്‍ (9B ) പുരസ്കാരത്തിനും കാഷ് അവാര്‍ഡിനും അര്‍ഹയായി
Friday, January 11, 2013
വിനോദ യാത്ര നടത്തി
ഈ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്ര തിരുവനന്തപുരം -കന്യാകുമാരിയി ലേക്കയിരുന്നു. 45 കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ജനുവരി 8 നു യാത്ര തിരിച്ചു 11 നു കാലത്ത് മടങ്ങിയെത്തി
ഈ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്ര തിരുവനന്തപുരം -കന്യാകുമാരിയി ലേക്കയിരുന്നു. 45 കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ജനുവരി 8 നു യാത്ര തിരിച്ചു 11 നു കാലത്ത് മടങ്ങിയെത്തി
Friday, January 4, 2013
പുതുവര്‍ഷത്തെ ഗേള്‍സ് ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുതിയരീതിയിലാണ് വരവേറ്റത്. തങ്ങള്‍ നിര്‍മിച്ച ആശംസ കാര്‍ഡുകളും കര കൗശ ല ഉല്പന്ന വിദ്യാര്‍ഥികള്‍ ക്കിടയില്‍ വില്പന നടത്തി പഠനത്തോടൊപ്പം ചെറിയ രീതിയില്‍ സ്വന്തമായി വരുമാനം കണ്ടെത്തി സ്വാശ്രയ ബോധം വിദ്യാഭ്യാസത്തിലൂടെ എന്ന ഗാന്ധിജിയുടെ വിദ്യാഭ്യാസ സങ്കല്‍പമാണ് അവര്‍ പ്രാവര്‍ത്തികമാക്കിയത് . സോപ്പുപൊടി നിര്‍മാണം, കുട നിര്‍മാണം എന്നിവയ്ക്ക് നേത്രുത്വം നല്‍കിയ ശോഭന ടീച്ചര്‍ തന്നെയാണ് പുതിയ ആശയത്തിനും പിന്നില്‍. ആദ്യ ദിവസം തന്നെ ആയിരത്തില്‍ കൂടുതല്‍ രൂപയുടെ കച്ചവടം നടന്നതായും വിദ്യാര്‍ത്ഥികള്‍അറിയിച്ചുTuesday, January 1, 2013
Saturday, December 29, 2012
Friday, December 14, 2012
അകാലത്തില്‍ വിട്ടു പിരിഞ്ഞ ഹനീനക്ക് അധ്യാപകരുടെയും സുഹൃത്ക്കളുടെയും ആദരാഞ്ജലികള്‍
Saturday, December 8, 2012
പരീക്ഷ ഭവന്‍ വെബ്സൈറ്റ് വഴി SSLC DATA കറക്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഈ വര്ഷം പരീക്ഷാ ഭവന്‍ CANDIDATE STATEMENT പ്രിന്റൌട്ട് ഇപ്പോള്‍ നല്‍കുന്നതല്ല
- അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 2012 ഡിസംബര്‍ 17
- പുതിയ പാസ്സ്‌വേര്‍ഡ് സെറ്റ് ചെയുമ്പോള്‍ (8 charecters ) : ഉദാ :- Aa111111എന്ന രീതിയില്‍ ആയിരിക്കണം
- പാസ്സ്‌വേര്‍ഡ് പ്രിന്റ് എടുത്ത് ഒരു കോപ്പി H .M നെ ഏല്പിക്കണം . ഈ വര്‍ഷത്തെ S S L C പരീക്ഷയുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ പാസ്സ്‌വേര്‍ഡ് തന്നെയാണ് ഉപയോഗിക്കേണ്ടത് . ഏതെങ്കിലും കാരണതാല്‍ ഈ പാസ്സ്‌വേര്‍ഡ് നഷ്ട്ടപെട്ടാല്‍ H.M സ്വന്തം ഇ മെയില്‍ വിലാസത്തില്‍നിന്നും ഫോണ്‍ നമ്പര്‍ സഹിതം santhoshkrishna11@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം
- ഫോട്ടോ അപ്‌ലോഡ് ചെയ്തത് ക്ലിയര്‍ അല്ലെങ്കില്‍ F5 ബട്ടണ്‍ ക്ലിക്ക് ചെയ്യണം
- ഏതെങ്ങിലും കുട്ടിയുടെ പേര് എന്റര്‍ ചെയ്തു ഒഴിവാക്കാന്‍ (ഉദാ . PCN /ARC /BT /BC എന്നിവരെ സ്കൂള്‍ ഗോ യിംഗ് വിഭാഗത്തില്‍ ഉള്‍പെടുത്തിയാല്‍ ) DELETE ബട്ടണ്‍ വഴി അവരെ ഒഴിവാക്കണം
- PCN /ARC /BT /BC എന്നിവരെ സോഫ്റ്റ്‌വെയര്‍ വഴി enter ചെയുമ്പോള്‍ അവരുടെ സ്കൂള്‍ അഡ്മിഷന്‍ നമ്പര്‍ കൊടുത്തു ബയോ ഡാറ്റ ടൈപ്പ് ചെയ്യണം
- SAY പരീക്ഷ എഴുതിയവരുടെ marklist ല്‍ പരീക്ഷ മാസം MAY /JUNE ആയിരിക്കും
- PCN വിഭാഗക്കാര്‍ക്ക് BIODATA PART ഉണ്ടാകില്ല
- caste ഇല്ലാത്ത കുട്ടിയുടെ കോളത്തില്‍ ഒരു odt ഇടേണ്ടതാണ്
- PCN വിഭാഗക്കാര്‍ക്ക് ഈ വര്ഷം എഴുത്തേണ്ട വിഷയങ്ങള്‍ INACTIVE ആയവ ജയിച്ച വിഷയങ്ങള്‍ ആയിരിക്കും
- PCN വിഭാഗക്കാര്‍ക്ക് ഈ വര്ഷം പരീക്ഷ ക്ക് അപേക്ഷിക്കുമ്പോള്‍ ഏറ്റവും അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ആണ് സമര്‍പ്പിക്കേണ്ടത്
- തെറ്റുകള്‍ കറക്റ്റ് ചെയ്തു റിപ്പോര്‍ട്ട് മെനു വില്‍ നിന്നും റിപ്പോര്‍ട്ട് A4/A3 സൈസ് പ്രിന്റ് എടുത്തു ഒരു കോപ്പി H .M നെ ഏല്പിക്കണം. ഈ കോപ്പി H .M സൈന്‍ ചെയ്തതിനു ശേഷമേ കുട്ടികളുടെ ഡാറ്റ ഓരോരുത്തരുടെ ദായി CONFIRM ചെയ്തു തുടങ്ങാന്‍ പാടുള്ളൂ
- എല്ലാവരുടെയും ഡാറ്റ CONFIRM ചെയ്താല്‍ മാത്രമേ question പേപ്പര്‍ account generate ചെയ്യുകയുള്ളൂ . പിന്നീട് ഇതില്‍ മാറ്റം വരുത്താന്‍ പരീക്ഷ ഭവനുമായി ബന്ധപ്പെടെണ്ടിവരും
- 20-12-2012 നു PCN /ARC /BT /BC എന്നിവരുടെ പ്രിന്റൌട്ട് ലിസ്റ്റ് , consolidated qn . പേപ്പര്‍ statement (PCN /ARC /BT /BC എന്നിവര്‍ ഇല്ലെങ്ങില്‍ "NIL" STATEMENT ) എന്നിവ H .M ഡി .ഇ .ഒ ഓഫീസില്‍ എത്തിക്കണം
- മലയാളത്തില്‍ പേര് തിരുത്തുവാന്‍ ഈ അവസരത്തില്‍ സാധ്യമല്ല . അത് പിന്നീടു വരുന്ന PRINTOUT ല്‍പരിശോധിച്ചു രേഖാമൂലം പരീക്ഷഭാവനെ അറിയിക്കണം
- പരീഷ ഭവന്‍ സൈറ്റ്ല്‍ വരുത്തിയ എല്ലമാറ്റവും SAMPOORNA SOFTWARE ലും ഇപ്പോള്‍ തന്നെ നടത്തേണ്ടതാണ്
Thursday, December 6, 2012
Friday, November 30, 2012
Monday, November 19, 2012
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പൊന്നാനി ഉപജില്ല കലോത്സവത്തില്‍ 132 പോയന്റ് നേടി പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂള്‍ ഓവറോള്‍ചാമ്പ്യന്‍ മാരായി.ഒപ്പന ,സംഘനൃത്തം, നാടകം ,നാടന്‍പാട്ട് എന്നീ ഗ്രൂപ്പിനങ്ങളിലും മലയാള പ്രസംഗം, മലയാളം കവിതാരചന, കഥകളി സംഗീതം, കഥാപ്രസംഗം ,ഓയില്‍ പെയിന്റിംഗ്,പെന്‍സില്‍ ഡ്രോയിംഗ് ,ജലച്ചായം,ഓട്ടന്‍തുള്ളല്‍,എന്നീ വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു
സ്ക്കൂള്‍ അങ്കണത്തില്‍ കലോല്‍സവ വിജയികളെ അഭിനന്ദിക്കാനായി പി .ടി .എ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പൊന്നാനി സബ് ഇന്‍സ്പെക്ടര്‍ ശ്രീ എന്‍. നടരാജന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ജനകീയ പോലീസിന്റെ വകയായി പ്രത്യേക ട്രോഫി സ്കൂള്‍ ലീഡര്‍ അഖില ഡെപ്യൂട്ടി ലീഡര്‍ അസ്ന എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. ശാസ്ത്രമേളയിലും ,കലോത്സവത്തിലും, കായികമേളയിലും, വിദ്യാരംഗം, സംസ്കൃതം, അറബിക് കലോത്സവത്തിലും മികച്ച വിജയം കൈവരിച്ച് സ്കൂളിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്തു.
സ്കൂള്‍ മാനേജര്‍ ശ്രീ സി. ഹരിദാസന്‍, പി.ടി. എ പ്രസിഡന്‍റ് വി. എം. വാസുണ്ണി, എച്ച്. എം മാലതി. മദര്‍ പി.ടി.എ പ്രസിഡന്‍റ് രാധാമണി, പി.ടി. എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസുദ്ദീന്‍ , ദിനേശന്‍ , സ്റ്റാഫ് സെക്രട്ടറി ഹമീദ് , സ്കൂള്‍ യുവജനോത്സവ കണ്‍വീനര്‍ സുനില്‍ മാസ്റ്റര്‍ , ഭാരതി ടീച്ചര്‍, ശോഭനടീച്ചര്‍, ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുകയും വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി അതോടൊപ്പം പായസ വിതരണവും ഉണ്ടായി.
ഫസ്റ്റ് A ഗ്രേഡ് നേടിയ ഗ്രൂപ്പ് ഡാന്‍സ് ടീം
Saturday, November 3, 2012
ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തിപരിചയ
ഐ ടി മേള യില്‍ ഗേള്‍സ് സ്കൂളിനു മികച്ച നേട്ടം .
ഐ ടി മേള യില്‍ ഗേള്‍സ് സ്കൂളിനു മികച്ച നേട്ടം .
Wednesday, October 31, 2012
Monday, October 15, 2012
പാദ വാര്‍ഷിക ഐ .ടി പ്രാക്ടിക്കല്‍ പരീക്ഷ
2012-13 വര്‍ഷത്തെ പാദ വാര്‍ഷിക ഐ .ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങി
Friday, October 12, 2012
Subscribe to:
Posts (Atom)





















ഉപജില്ല കലോത്സവ ത്തില്‍ ഓവറോള്‍ ഫസ്റ്റ് നേടിയ girls highschool team

