welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, August 10, 2012

ദേശീയ പതാകാ നിര്‍മാണ മത്സരം

സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു സ്കൂള്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ  പതാകാ  നിര്‍മ്മാണ  മത്സരം നടന്നു 

മത്സര വിജയികള്‍ 

ഒന്നാം സ്ഥാനം : മിസിരിയ. കെ .ആര്‍ X -B 

രണ്ടാം സ്ഥാനം :ഷെറിന്‍ ഫര്‍സീന . കെ . പി -X  B 

മൂന്നാം സ്ഥാനം : ഉണ്ണിമായ. വീ .എം  X -C 

Wednesday, August 8, 2012

നാഗസാക്കി ദിനം ആചരിച്ചു

സ്കൂള്‍ സാമൂഹ്യ ശാസ്ത്ര   ക്ലബ്‌ ഓഗസ്റ്റ്‌ 9 നു നാഗസാക്കി ദിനം ആചരിച്ചു. ആണവ യുദ്ധത്തിനെതിരെ നടത്തിയ  കൊളാഷ്  മത്സരത്തില്‍ പങ്കെടുത്ത ക്ലാസ്സുകള്‍ക്കു സമ്മാനങ്ങള്‍വിതരണം  ചെയ്തു



ആണവ യുദ്ധത്തിനെതിരെ നടത്തിയ collash display
പഠനയാത്ര നടത്തി
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര നടത്തി

Tuesday, August 7, 2012

സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനവും സൈബര്‍ ക്രൈം ബോധവത്കരണക്ലാസ്സും

പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂളില്‍ സകൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ ഉദ്ഘാടനം പൊന്നാനി .എസ്. ഐ ശ്രീ .എന്‍ നടരാജന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ എച്ച. എം. ശ്രീമതി. മാലതി ടീച്ചര്‍ സ്വാഗതവും പി.ടിഎ പ്രസിഡന്‍റ് ശ്രീ. എം. വി വാസുണ്ണി അദ്ധ്യക്ഷതയും നിര്‍വ്വഹിച്ചു. വാര്‍ഡ് മെന്പര്‍ ശ്രീമതി കമലം , സകൂള്‍ മാനേജര്‍ ശ്രീ സി. ഹരിദാസ് , മദര്‍ പി. ടി.എ പ്രസിഡന്‍റ് ശ്രീമതി രാധാമണി . അഡ്വേക്കറ്റ് ജീസന്‍ പി. ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസ്സ് മലപ്പുറം സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. വിനോദ് നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.പി അബ്ദുള്‍ഹമീദ് നന്ദി പ്രകടിപ്പിച്ചു.

 


Sri. Natarajan,S.I. of Police inagurating theSchool Protection grop(SPG)
Sri. Vasunni, President, PTA on his facilitation
Smt. Malathi, H.M on her address speech

 

 

Sri. Vinod, CPO,Cyber cell Malappuram

 

 

 

 

 

 

 

 

 

Vote of thanks, Sri. C.P. Abdul Hameed(Secretary, Staff)

 

                         പ്രേംചന്ദ് ജയന്തി  ആഘോഷിച്ചു 


സ്കൂള്‍ഹിന്ദി  ക്ലബ്  വിദ്യാര്‍ത്ഥികള്‍ക്കായി  പോസ്റ്റര്‍ , കൊളാഷ് , പ്രബന്ധമത്സരം നടത്തി.



 വിജയികള്‍ 

കൊളാഷ്    IST
                       
                        IIND
      
                       IIIRD

Wednesday, July 11, 2012



ബഷീര്‍ ദിനം ആചരിച്ചു
 
സെമിനാര്‍ സംഘടിപ്പിച്ചു
പൊന്നാനി:-ബഷീര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂളില്‍ ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാമത്സരവും സെമിനാറും സംഘടിപ്പിച്ചു
ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കി എഴുത്തുകാരനും ഗവേഷകനുമായ ഷൗക്കത്ത അലി ഖാന്‍ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു. അദ്ധ്യാപകരായ രാമചന്ദ്രന്‍, രാമകൃഷ്ണന്‍, ശോഭന തുടങ്ങിയവരും, വിദ്യാര്‍ത്ഥികളും സെമിനാറിനെ അധികരിച്ച് സംസാരിച്ചു. ഇതോടൊപ്പം ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളുടെ ചിത്രപ്രദര്‍ശനവും നടത്തി.

റിപ്പോര്‍ട്ട്
കാവ്യ.ജെ.എസ്
പി.ജി.എച്ച്.എസ്
പൊന്നാനി
പൊന്നാനി ഗേള്‍സ്‌ ഹൈ സ്‌കൂള്‍ മലയാളം ക്ലബ്‌ നടത്തിയ ബഷീറും കഥാപാത്രങ്ങളും എന്ന കാരീ ക്കെചെര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചന 

Tuesday, July 10, 2012

 ഐ ടി  ക്ലബ് ലഹരി വിരുദ്ധ ദിനത്തി നോടനുബന്ധിച്ച് കുട്ടികള്‍ക്കായി കൊളാഷ് മത്സരം നടത്തി .  9 F ഒന്നാം സ്ഥാനവും   9 c  രണ്ടാം  സ്ഥാനവും  9 A  മൂന്നാം സ്ഥാനവും  നേടി.
                                                    Ist   IX   F

                                           

                                                         IInd   IX   C



                                                    IIIrd   IX  A