welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, January 21, 2011

ഒന്നു കണ്ടിരുന്നെങ്കില്‍


ഒന്നു കണ്ടിരുന്നെങ്കില്‍

രാവിന്റെ മനോഹര യാമങ്ങള്
എന്‍ മിഴികളെ തഴുകി തലോടുമ്പോള്‍
ഞാനറിയാതെന്‍ മാനസഭിത്തിയില്‍
ആരോ വരച്ചുവൊരു കനക വദനം
ആ കൊച്ചു മുഖവും ഇളം പുഞ്ചിരിച്ചു.
നിഷ്കളങ്കമാം മനസും മറക്കാനാവുന്നില്ല.
എവിടെ? അവനെവിടെ ?
ഭാരതാംബെ പറയൂ ,
എവിടെ നിന്റെ രക്ഷകന്‍ ...
എവിടെ നിന്റെ പ്രിയ സുതന്‍...
ആരു തകര്‍ത്തവനെ? നീയോ-
നിന്റെ മക്കളോ...
ഒന്നു ഞാനവനെ കണ്ടിരുന്നെങ്കില്‍
വേറെന്തു ഭാഗ്യമെനിക്കു വേണം
വേറെന്തു സൌഭാഗ്യമെനിക്കു വേണം.
ഒന്നവന്റെ പാദസ്പശയേറ്റിരുന്നെങ്കില്‍
ഈ ഭൂമിയെത്ര ധന്യയാകുമായിരുന്നു.
എന്‍ ഹൃദയ വീണമീട്ടുന്ന
സ്നേഹത്തിന്‍ മുത്തേ
ഇനിയെന്തു പുണ്യമീ ഞാന്‍ ചെയ്യണം.

                                           അഖില 

No comments:

Post a Comment