welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, November 18, 2011

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവത്തില്‍  ഒന്നാം സ്ഥാനം നേടിയ മലയാളം കവിത

                ഡയരികുറിപ്പ്

     ജീവച്ചവമായ കാലുകള്‍
     ഞെരുങ്ങി :
     കൈകള്‍ വലിഞ്ഞു :മേശയിലേക്ക്‌
     എല്ലാമെല്ലാമായ
     ഡയരിയുടെ സ്ഥാനം
     അതിന്മേലായിരുന്നു.......................

                 പാഴ്ജന്മം, ജീവച്ചവം
                അര്‍ത്ഥമില്ലാത്തയീ 
                ജീവിതത്തിനുമെത്രയെത്ര
                വിശേഷങ്ങള്‍ .....................
                ആ കണ്ണുകള്‍ കലങ്ങി:
                കാരണം,
                അവയ്ക്കുമാത്രം എന്നും
                ജീവനുണ്ടായിരുന്നു.

  ഓര്‍മ്മകള്‍ പരതിയാല്‍
 ചിന്നി ചിതറി വീണ ബാല്യം
  ദു:ഖം കവര്‍ന്ന കൌമാരം 
 ഇപ്പോഴും കാര്‍ന്നു തിന്നു 
 കൊണ്ടേയിരിക്കുന്നു..............
 അവിടെയും ഒരു രൂക്ഷ ഗന്ധം ........

              പണ്ട് ........തോട്ടത്തില്‍,
              കീടങ്ങല്‍ക്കടിച്ച  സ്പ്രേ
              കൊന്നത് ...............
             ആ കഥ പറയുമ്പോള്‍
             അവളുടെ ശബ്ദം ഇടറിയിരുന്നു
             മനം കലങ്ങിയിരുന്നു ............
             കാരണം,
            ആ വീല്‍ ചെയറും
            ക്ഷയിച്ചിരിക്കുന്നു ...........


പത്തു വര്ഷം തുണയേകിയ തോഴന്‍
ഡോക്ടര്‍ ക്ലിനിക്‌ -മെഡിക്കല്‍ കോളേജ്
മുറികള്‍ ഹൃദിസ്ഥം.
മരുന്നുകള്‍ മന:പാഠം
പിന്നെയറിഞ്ഞു;
വില്ലന്‍: എന്‍ഡോ സല്ഫാന്‍
അടുത്ത  വാര്‍ത്ത‍ ;
ഞാന്‍ ഒറ്റക്കല്ല .

       വെറുക്കാന്‍ അറിയില്ല
       മറക്കാന്‍ അറിയില്ല
       പുച്ഛം മാത്രം :
       കാരണം,
       ഇനി ജീവിതം
       എത്ര ക്ഷണികം.........?

            നാളെ,
ഈ  ശരീരം ചിതയയാല്‍
ഈ മുറിയും ഡ  യരിയും
പ്രസിദ്ധം :
ഹിറ്റ്‌ ലേറെ  ചൂണ്ടിയ കിറ്റി  പോലെ.

       ഒരു പക്ഷെ ,
      ഈ കുറിപ്പുകള്‍
      കതുകലോടുപമിച്ചാല്‍
      അന്ത്യാപേക്ഷ:
      ഇവാ  എന്‍ഡോ സല്ഫനുവേണ്ടി .
      "  END OF SULFAN "നു വേണ്ടി .

                                ഹര്‍ഷ .എം .ഡി
               
               
   
   

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവത്തില്‍  വിജയികളായവര്‍ 


മാപ്പിളപാട്ട്   ഒന്നാം സ്ഥാനം                      - സബിത.എം . എസ്

ഹിന്ദി കവിത രചന   ഒന്നാം സ്ഥാനം      -ഗ്രീഷ്മ.കെ.എസ്

മലയാളം കവിത രചന ഒന്നാം സ്ഥാനം  - ഹര്‍ഷ.എം.ഡി

കാര്‍ടൂണ്‍  ഒന്നാം സ്ഥാനം                            -അനഘാ .എം
മലയാളം പദ്യം ചൊല്ലല്‍ ,കന്നടപദ്യം ചൊല്ലല്‍ &ഓയില്‍ പെയിന്റിംഗ് രണ്ടാം സ്ഥാനം                                                                 - അശ്വതി.ജി. കൃഷ്ണ
    
കുച്ചിപ്പുടി രണ്ടാം സ്ഥാനം                          -  നയന.പി

മാര്‍ഗം കളി രണ്ടാംസ്ഥാനം                       - സുല്ഫിത്തും സംഘവും  

വയലിന്‍ പൌരസ്ത്യം  രണ്ടാംസ്ഥാനം  - കാവ്യ.ജെ.എസ്

ശാസ്ത്രീയ സംഗീതം രണ്ടാംസ്ഥാനം         - ദില്‍ഷ.വി.എസ്

തിരുവാതിരക്കളി  രണ്ടാം സ്ഥാനം            - ഹരിത യും സംഘവും

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ സംസ്കൃതോല്സവ വിജയികള്‍


 കവിത രചന                               -      ഐശ്വര്യ       Ist  A  grade 
പ്രശ്നോത്തരി                             -    അമൃത.  ടി .എസ്  Ist   A  grade 
പ്രഭാഷണം                                    -      ഗായത്രി .ടി.കെ  Ist    A grade 
പദ്യം ചൊല്ലല്‍                             -  വര്‍ഷ  ടി .പി  IInd  A  grade 
സംഘഗാനം &  വന്ദേമാതരം  -  ഗായത്രി.ടി.കെ ,ആതിരരാജന്‍,ഹണിഷിബു
                                                               മനീഷ ,ആരതി,അമൃത.ടി.എസ്.ദൃശ്യ   IInd  A grade 
കഥാരചന                                      -   ഗായത്രി.ടി.കെ  B grade 
സമസ്യാപൂരണം                        -   ഐശ്വര്യ  B grade 
ഉപന്യാസരചന                          -    മീന  B grade 
അക്ഷരശ്ലോകം                            -   വര്‍ഷ.ടി.പി
ഗാനാലാപനം                              -   ലയ.പി.കെ










  

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവത്തില്‍  ഹൈ സ്കൂള്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള സമ്മാനവും ഗിര്‍ല്സ് ഹൈ സ്കൂള്‍ നേടി.
       
          

സബ് ജില്ലാ കലോത്സവം

സബ് ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം കരസ്ഥമാക്കി  ജില്ലയില്‍ മത്സരിക്കാന്‍ സ്കൂള്‍ ഒപ്പന ടീം  അര്‍ഹത നേടി .

Thursday, November 10, 2011

ശാസ്ത്രോല്സവത്തില്‍  പൊന്നാനി ഗിര്‍ല്സ്നു  മികച്ച വിജയം


   പൊന്നാനി സബ് ജില്ല ശാസ്ത്രോല്സവത്തില്‍   ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ .ടി, കണക്ക്‌, വര്‍ക്ക്‌ എക്സ്പീരിയന്‍സ് മേളകളില്‍ മികച്ച സ്കോറും ഓവര്‍ ഓള്‍ കിരീടവും നേടി  പി ജി എച് എസ് നു മികച്ച നേട്ടം കൈവരിച്ചു . 


സാമൂഹ്യ ശാസ്ത്രമേളയില്‍  ജൈവ കൃഷി മാതൃക ഉണ്ടാക്കി stillmodel first നേടിയ ഗായത്രി.ടി.കെ.യും ആമിനത്ത് മിര്‍സയും.     






 സാമൂഹ്യ ശാസ്ത്രമേളയില്‍  സുരംഗ
യുടെ പ്രവര്‍ത്തനത്തിലൂടെ
 working model second നേടിയ ഫാത്തിമ.ടി.യും ദയ രവീന്ദ്രനും  .