welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, November 18, 2011

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവത്തില്‍  ഒന്നാം സ്ഥാനം നേടിയ മലയാളം കവിത

                ഡയരികുറിപ്പ്

     ജീവച്ചവമായ കാലുകള്‍
     ഞെരുങ്ങി :
     കൈകള്‍ വലിഞ്ഞു :മേശയിലേക്ക്‌
     എല്ലാമെല്ലാമായ
     ഡയരിയുടെ സ്ഥാനം
     അതിന്മേലായിരുന്നു.......................

                 പാഴ്ജന്മം, ജീവച്ചവം
                അര്‍ത്ഥമില്ലാത്തയീ 
                ജീവിതത്തിനുമെത്രയെത്ര
                വിശേഷങ്ങള്‍ .....................
                ആ കണ്ണുകള്‍ കലങ്ങി:
                കാരണം,
                അവയ്ക്കുമാത്രം എന്നും
                ജീവനുണ്ടായിരുന്നു.

  ഓര്‍മ്മകള്‍ പരതിയാല്‍
 ചിന്നി ചിതറി വീണ ബാല്യം
  ദു:ഖം കവര്‍ന്ന കൌമാരം 
 ഇപ്പോഴും കാര്‍ന്നു തിന്നു 
 കൊണ്ടേയിരിക്കുന്നു..............
 അവിടെയും ഒരു രൂക്ഷ ഗന്ധം ........

              പണ്ട് ........തോട്ടത്തില്‍,
              കീടങ്ങല്‍ക്കടിച്ച  സ്പ്രേ
              കൊന്നത് ...............
             ആ കഥ പറയുമ്പോള്‍
             അവളുടെ ശബ്ദം ഇടറിയിരുന്നു
             മനം കലങ്ങിയിരുന്നു ............
             കാരണം,
            ആ വീല്‍ ചെയറും
            ക്ഷയിച്ചിരിക്കുന്നു ...........


പത്തു വര്ഷം തുണയേകിയ തോഴന്‍
ഡോക്ടര്‍ ക്ലിനിക്‌ -മെഡിക്കല്‍ കോളേജ്
മുറികള്‍ ഹൃദിസ്ഥം.
മരുന്നുകള്‍ മന:പാഠം
പിന്നെയറിഞ്ഞു;
വില്ലന്‍: എന്‍ഡോ സല്ഫാന്‍
അടുത്ത  വാര്‍ത്ത‍ ;
ഞാന്‍ ഒറ്റക്കല്ല .

       വെറുക്കാന്‍ അറിയില്ല
       മറക്കാന്‍ അറിയില്ല
       പുച്ഛം മാത്രം :
       കാരണം,
       ഇനി ജീവിതം
       എത്ര ക്ഷണികം.........?

            നാളെ,
ഈ  ശരീരം ചിതയയാല്‍
ഈ മുറിയും ഡ  യരിയും
പ്രസിദ്ധം :
ഹിറ്റ്‌ ലേറെ  ചൂണ്ടിയ കിറ്റി  പോലെ.

       ഒരു പക്ഷെ ,
      ഈ കുറിപ്പുകള്‍
      കതുകലോടുപമിച്ചാല്‍
      അന്ത്യാപേക്ഷ:
      ഇവാ  എന്‍ഡോ സല്ഫനുവേണ്ടി .
      "  END OF SULFAN "നു വേണ്ടി .

                                ഹര്‍ഷ .എം .ഡി
               
               
   
   

No comments:

Post a Comment