അവധി ക്കാല പരിശീലനം
phone: 04942666722
e-mail: ponnanigirls@yahoo.com
ponnanigirls@gmail.com
Saturday, December 29, 2012
Friday, December 14, 2012
അകാലത്തില്‍ വിട്ടു പിരിഞ്ഞ ഹനീനക്ക് അധ്യാപകരുടെയും സുഹൃത്ക്കളുടെയും ആദരാഞ്ജലികള്‍
Saturday, December 8, 2012
പരീക്ഷ ഭവന് വെബ്സൈറ്റ് വഴി SSLC DATA കറക്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഈ വര്‍ഷം പരീക്ഷാ ഭവന് CANDIDATE STATEMENT പ്രിന്റൌട്ട് ഇപ്പോള്‍ നല്‍കുന്നതല്ല
- അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 2012 ഡിസംബര്‍ 17
- പുതിയ പാസ്സ്വേര്‍ഡ് സെറ്റ് ചെയുമ്പോള്‍ (8 charecters ) : ഉദാ :- Aa111111എന്ന രീതിയില്‍ ആയിരിക്കണം
- പാസ്സ്വേര്‍ഡ് പ്രിന്റ് എടുത്ത് ഒരു കോപ്പി H .M നെ ഏല്പിക്കണം . ഈ വര്‍ഷത്തെ S S L C പരീക്ഷയുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ പാസ്സ്വേര്‍ഡ് തന്നെയാണ് ഉപയോഗിക്കേണ്ടത് . ഏതെങ്കിലും കാരണതാല്‍ ഈ പാസ്സ്വേര്‍ഡ് നഷ്ട്ടപെട്ടാല്‍ H.M സ്വന്തം ഇ മെയില്‍ വിലാസത്തില്‍നിന്നും ഫോണ്‍ നമ്പര്‍ സഹിതം santhoshkrishna11@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം
- ഫോട്ടോ അപ്ലോഡ് ചെയ്തത് ക്ലിയര്‍ അല്ലെങ്കില്‍ F5 ബട്ടണ്‍ ക്ലിക്ക് ചെയ്യണം
- ഏതെങ്ങിലും കുട്ടിയുടെ പേര് എന്റര്‍ ചെയ്തു ഒഴിവാക്കാന്‍ (ഉദാ . PCN /ARC /BT /BC എന്നിവരെ സ്കൂള്‍ ഗോ യിംഗ് വിഭാഗത്തില്‍ ഉള്‍പെടുത്തിയാല്‍ ) DELETE ബട്ടണ്‍ വഴി അവരെ ഒഴിവാക്കണം
- PCN /ARC /BT /BC എന്നിവരെ സോഫ്റ്റ്വെയര് വഴി enter ചെയുമ്പോള്‍ അവരുടെ സ്കൂള്‍ അഡ്മിഷന് നമ്പര്‍ കൊടുത്തു ബയോ ഡാറ്റ ടൈപ്പ് ചെയ്യണം
- SAY പരീക്ഷ എഴുതിയവരുടെ marklist ല്‍ പരീക്ഷ മാസം MAY /JUNE ആയിരിക്കും
- PCN വിഭാഗക്കാര്‍ക്ക് BIODATA PART ഉണ്ടാകില്ല
- caste ഇല്ലാത്ത കുട്ടിയുടെ കോളത്തില്‍ ഒരു odt ഇടേണ്ടതാണ്
- PCN വിഭാഗക്കാര്‍ക്ക് ഈ വര്‍ഷം എഴുത്തേണ്ട വിഷയങ്ങള്‍ INACTIVE ആയവ ജയിച്ച വിഷയങ്ങള്‍ ആയിരിക്കും
- PCN വിഭാഗക്കാര്‍ക്ക് ഈ വര്‍ഷം പരീക്ഷ ക്ക് അപേക്ഷിക്കുമ്പോള്‍ ഏറ്റവും അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ആണ് സമര്‍പ്പിക്കേണ്ടത്
- തെറ്റുകള്‍ കറക്റ്റ് ചെയ്തു റിപ്പോര്‍ട്ട് മെനു വില്‍ നിന്നും റിപ്പോര്‍ട്ട് A4/A3 സൈസ് പ്രിന്റ് എടുത്തു ഒരു കോപ്പി H .M നെ ഏല്പിക്കണം. ഈ കോപ്പി H .M സൈന്‍ ചെയ്തതിനു ശേഷമേ കുട്ടികളുടെ ഡാറ്റ ഓരോരുത്തരുടെ ദായി CONFIRM ചെയ്തു തുടങ്ങാന്‍ പാടുള്ളൂ
- എല്ലാവരുടെയും ഡാറ്റ CONFIRM ചെയ്താല്‍ മാത്രമേ question പേപ്പര്‍ account generate ചെയ്യുകയുള്ളൂ . പിന്നീട് ഇതില്‍ മാറ്റം വരുത്താന്‍ പരീക്ഷ ഭവനുമായി ബന്ധപ്പെടെണ്ടിവരും
- 20-12-2012 നു PCN /ARC /BT /BC എന്നിവരുടെ പ്രിന്റൌട്ട് ലിസ്റ്റ് , consolidated qn . പേപ്പര്‍ statement (PCN /ARC /BT /BC എന്നിവര്‍ ഇല്ലെങ്ങില്‍ "NIL" STATEMENT ) എന്നിവ H .M ഡി .ഇ .ഒ ഓഫീസില്‍ എത്തിക്കണം
- മലയാളത്തില്‍ പേര് തിരുത്തുവാന്‍ ഈ അവസരത്തില്‍ സാധ്യമല്ല . അത് പിന്നീടു വരുന്ന PRINTOUT ല്പരിശോധിച്ചു രേഖാമൂലം പരീക്ഷഭാവനെ അറിയിക്കണം
- പരീഷ ഭവന് സൈറ്റ്ല് വരുത്തിയ എല്ലമാറ്റവും SAMPOORNA SOFTWARE ലും ഇപ്പോള്‍ തന്നെ നടത്തേണ്ടതാണ്
Thursday, December 6, 2012
Friday, November 30, 2012
Monday, November 19, 2012
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പൊന്നാനി ഉപജില്ല കലോത്സവത്തില്‍ 132 പോയന്റ് നേടി പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂള് ഓവറോള്ചാമ്പ്യന് മാരായി.ഒപ്പന ,സംഘനൃത്തം, നാടകം ,നാടന്‍പാട്ട് എന്നീ ഗ്രൂപ്പിനങ്ങളിലും മലയാള പ്രസംഗം, മലയാളം കവിതാരചന, കഥകളി സംഗീതം, കഥാപ്രസംഗം ,ഓയില്‍ പെയിന്റിംഗ്,പെന്‍സില്‍ ഡ്രോയിംഗ് ,ജലച്ചായം,ഓട്ടന്തുള്ളല്,എന്നീ വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു
സ്ക്കൂള് അങ്കണത്തില്‍ കലോല്‍സവ വിജയികളെ അഭിനന്ദിക്കാനായി പി .ടി .എ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പൊന്നാനി സബ് ഇന്‍സ്പെക്ടര്‍ ശ്രീ എന്‍. നടരാജന് മുഖ്യാതിഥിയായി പങ്കെടുക്കുകയും ജനകീയ പോലീസിന്റെ വകയായി പ്രത്യേക ട്രോഫി സ്കൂള്‍ ലീഡര്‍ അഖില ഡെപ്യൂട്ടി ലീഡര്‍ അസ്ന എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. ശാസ്ത്രമേളയിലും ,കലോത്സവത്തിലും, കായികമേളയിലും, വിദ്യാരംഗം, സംസ്കൃതം, അറബിക് കലോത്സവത്തിലും മികച്ച വിജയം കൈവരിച്ച് സ്കൂളിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്തു.
സ്കൂള്‍ മാനേജര്‍ ശ്രീ സി. ഹരിദാസന്, പി.ടി. എ പ്രസിഡന്റ് വി. എം. വാസുണ്ണി, എച്ച്. എം മാലതി. മദര്‍ പി.ടി.എ പ്രസിഡന്റ് രാധാമണി, പി.ടി. എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസുദ്ദീന് , ദിനേശന് , സ്റ്റാഫ് സെക്രട്ടറി ഹമീദ് , സ്കൂള്‍ യുവജനോത്സവ കണ്‍വീനര്‍ സുനില്‍ മാസ്റ്റര്‍ , ഭാരതി ടീച്ചര്‍, ശോഭനടീച്ചര്‍, ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുകയും വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി അതോടൊപ്പം പായസ വിതരണവും ഉണ്ടായി.
ഫസ്റ്റ് A ഗ്രേഡ് നേടിയ ഗ്രൂപ്പ് ഡാന്‍സ് ടീം
Saturday, November 3, 2012
ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തിപരിചയ
ഐ ടി മേള യില്‍ ഗേള്‍സ് സ്കൂളിനു മികച്ച നേട്ടം .
ഐ ടി മേള യില്‍ ഗേള്‍സ് സ്കൂളിനു മികച്ച നേട്ടം .
Wednesday, October 31, 2012
Monday, October 15, 2012
പാദ വാര്‍ഷിക ഐ .ടി പ്രാക്ടിക്കല്‍ പരീക്ഷ
2012-13 വര്‍ഷത്തെ പാദ വാര്‍ഷിക ഐ .ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങി
Friday, October 12, 2012
Saturday, October 6, 2012
KPSTU ക്വിസ്സ് മത്സരം
KPSTU സംഘടിപിച്ച സ്കൂള്‍ തല ക്വിസ്സ് മത്സരം നടന്നു
Sunday, September 23, 2012
ശാസ്ത്ര ക്വിസ്സ് മത്സരം
ശാസ്ത്ര ക്വിസ്സ് മത്സരം
നാടന്‍പാട്ട് ശില്പ
നാടന്‍പാട്ട് ശില്പ ശാല നടന്നു
സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുക്യത്തില്നാടന്പാട്ട് ശില്പ ശാല നടന്നു
സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുക്യത്തില്നാടന്പാട്ട് ശില്പ ശാല നടന്നു
Tuesday, September 18, 2012
സ്കൂള്‍ കലാമേള ഇന്നു തുടങ്ങുന്നു
ഈ വര്‍ഷത്തെ സ്കൂള്‍ കലാമേളയ്ക്ക് ഇന്നു തുടക്കം
ഈ വര്‍ഷത്തെ സ്കൂള്‍ കലാമേളയ്ക്ക് ഇന്നു തുടക്കം
ഐ ടി മേള
സ്കൂള്‍ ഐ ടി മേളയില്‍ ഐ ടി ക്വിസ്സ് , മലയാളം ടൈപ്പിംഗ് എന്നിവയില്‍ മത്സരങ്ങള്‍ നടന്നു.
മലയാളം ടൈപ്പിംഗ് മത്സരത്തില്‍ കാവ്യ.ജെ.എസ് [ IX-A] ഒന്നാം സ്ഥാനവും മുബഷിര ഷൌക്കതലിഖാന് [ VIII-A] രണ്ടാം സ്ഥാനവും ഇന്ദുലേഖ [IX-A] മൂന്നാം സ്ഥാനവും നേടി.
ഐ.ടി.ക്വിസ്സ് മത്സരത്തില്‍ പത്ത് കെ യിലെ റീമ ലക്ഷ്മി ഒന്നാംസ്ഥാനം നേടി ഉപജില്ല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. വിന്‍സ നര്‍ഗീസ് കെ.വി (8 K ) നാജിയ ജബീന്‍ .പി (9 J) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തിനു അര്‍ഹരായി
സ്കൂള്‍ ഗണിതമേള-2012
സ്കൂള്‍ ഗണിതമേള നടന്നു
സബ് ജില്ലാ ഗണിതമേളയോട് അനുബന്ധിച്ച് വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു . മത്സത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍
സബ് ജില്ലാ ഗണിതമേളയോട് അനുബന്ധിച്ച് വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു . മത്സത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍
Wednesday, September 5, 2012
അധ്യാപകദിനം ആഘോഷിച്ചു
സ്കൂള്‍ സ്റ്റാഫ് കൌണ്‍സില്‍ സപ്തെംബെര് 5 -അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യപിക മാലതി ടീച്ചര്‍ അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപികയും സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകയുമായ ശ്രീമതി .ദേവകി ടീച്ചര്‍ ഉത്ഘാടനം ചെയ്തു. സീനിയര്‍ അദ്ധ്യാപിക കുഞ്ഞാത്തിരി ടീച്ചര്‍,ശ്രീ .സതീഷ് മാസ്റ്റര്‍ എന്നിവര്‍ അദ്ധ്യാപന മേഘലയിലെ അനുഭവം പങ്കുവെച്ചു. തുടര്‍ന്ന് അധ്യാപകരുടെ കലാപരിപാടികള്‍ നടന്നു.
Tuesday, September 4, 2012
സ്കൂള്‍ശാസ്ത്ര-സാമൂഹ്യശാസ്ത്രമേള
സെപ്റ്റംബര്‍6ന്
Thursday, August 23, 2012
ഓണാഘോഷ പരിപാടികള്‍
ഓണഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പൂക്കള മത്സരം ,ഓണസദ്യ എന്നിവ നടന്നു . പി .ടി .എ അംഗകളുടെ സാന്നിധ്യത്തില്‍ ഹെഡ് മിസ്ട്രെസ്സ് മാലതി ടീച്ചര്‍ ,മാനേജര്‍ സീ . ഹരിദാസ് , വാര്‍ഡ് മെമ്പര്‍ ശ്രീമതി കമലം ടീച്ചര്‍ എന്നിവര്‍ ഉത്ഘാടനം ചെയ്തു. പി .ടി .എ അംഗകളുടെ വകയാകി കുട്ടികള്‍ക്ക് ലഡ്ഡു വിതരണം നടത്തി.
പൂക്കള മത്സരത്തില്‍ പത്താം തരം കുട്ടികളില്‍ യഥാക്രമം 10F ,10 I ,10K എന്നിവരും ഒന്‍പതാം തരത്തില്‍ 9 I ,9F ,9K എന്നിവരും എട്ടാം തരത്തില്‍ 8I ,8B ,8C എന്നിവരും ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി
X -F Xth ഫസ്റ്റ് |
Monday, August 20, 2012
റംസാന് ഓണാഘോഷ പരിപാടികള്‍
പൊന്നാനി ഗിര്ല്സ് ഹൈ സ്കൂള്‍ പൊന്നാനി
സുഹൃത്തെനമ്മുടെ സ്കൂളിലെ ഈ വര്‍ഷത്തെ റംസാന് ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പൂക്കള മത്സരം , ഓണസദ്യ എന്നിവ 2012 ഓഗസ്റ്റ് 24 വെളളിയാഴ കാലത്ത് 10 മണിക്ക് ആരംഭിക്കുന്നു . പ്രസ്തുത പരിപാടിയിലേക്ക് തങ്ങളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷ ണിക്കുന്നു
വിശ്വസ്തതയോടെ
ഹെഡ് മിസ്ട്രെസ്സ്
Friday, August 17, 2012
കര്‍ഷകദിനാഘോഷം
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷകദിനമായി ആഘോഷിച്ചു.സ്കൂള്‍ സീനിയര്‍ അധ്യാപകന് സതീഷ് മാസ്റ്റര്‍ പൊന്നാട അണിയിച്ചു യുവ കര്ഷകന് ഊപ്പാല രജീഷിനെ ആദരിച്ചു . കൃഷിവകുപ്പിനനേതൃത്തത്തില് വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുവിതരണം നടന്നു
Thursday, August 16, 2012
Wednesday, August 15, 2012
हिरोशिमा दिन मनाया
स्कूल हिन्ढी क्लब के तत्वा वदान में बच्चों केलिए युध विरुद्ध सन्देश देनेवाली पोस्टर निर्माण प्रतियो गिता चलायी I
Monday, August 13, 2012
പാദ വാര്‍ഷിക പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു
പാദ വാര്‍ഷിക പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു
സ്കൂള്‍ പാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 14 വ്യാ ഴാ ച്ച മുതല്‍ തുടങ്ങുമെന്ന് ഹെഡ് മിസ്ട്രെസ്സ് അറിയിച്ചു . കുട്ടികള്‍ ടൈം ടേബിള്‍ അനുസരിച്ച് കൃത്യ സമയത്ത് തന്നെ എത്തേണ്ടതാണ്
Friday, August 10, 2012
മൈലാഞ്ചി യിടല് മത്സരം
മൈലാഞ്ചിയിടല്മത്സരം
റംസാന് ആഘോഷത്തോടനുബന്ധിച്ചു കുട്ടികള്‍ക്കായി മൈലാഞ്ചിയിടല്‍ മത്സരം നടത്തി.
ദേശീയ പതാകാ നിര്‍മാണ മത്സരം
സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു സ്കൂള്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പതാകാ നിര്‍മ്മാണ മത്സരം നടന്നു
മത്സര വിജയികള്‍
ഒന്നാം സ്ഥാനം : മിസിരിയ. കെ .ആര് X -B
രണ്ടാം സ്ഥാനം :ഷെറിന് ഫര്‍സീന . കെ . പി -X B
മൂന്നാം സ്ഥാനം : ഉണ്ണിമായ. വീ .എം X -C
Wednesday, August 8, 2012
നാഗസാക്കി ദിനം ആചരിച്ചു
സ്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ് ഓഗസ്റ്റ് 9 നു നാഗസാക്കി ദിനം ആചരിച്ചു. ആണവ യുദ്ധത്തിനെതിരെ നടത്തിയ കൊളാഷ് മത്സരത്തില്‍ പങ്കെടുത്ത ക്ലാസ്സുകള്‍ക്കു സമ്മാനങ്ങള്‍വിതരണം ചെയ്തു
Tuesday, August 7, 2012
സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്ഘാടനവും സൈബര്‍ ക്രൈം ബോധവത്കരണക്ലാസ്സും
പൊന്നാനി
ഗേള്‍സ് ഹൈസ്ക്കൂളില്‍ സകൂള്‍
പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ
ഉദ്ഘാടനം പൊന്നാനി .എസ്.
ഐ ശ്രീ .എന്‍
നടരാജന് നിര്‍വ്വഹിച്ചു.
സ്കൂള്‍
എച്ച. എം.
ശ്രീമതി.
മാലതി ടീച്ചര്‍
സ്വാഗതവും പി.ടിഎ
പ്രസിഡന്റ് ശ്രീ.
എം.
വി വാസുണ്ണി
അദ്ധ്യക്ഷതയും നിര്‍വ്വഹിച്ചു.
വാര്‍ഡ്
മെന്പര് ശ്രീമതി കമലം ,
സകൂള്‍
മാനേജര്‍ ശ്രീ സി.
ഹരിദാസ് ,
മദര്‍ പി.
ടി.എ
പ്രസിഡന്റ് ശ്രീമതി രാധാമണി
. അഡ്വേക്കറ്റ്
ജീസന്‍ പി. ജോസ്
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള
ബോധവത്കരണക്ലാസ്സ് മലപ്പുറം
സൈബര്‍ സെല്ലിലെ സിവില്‍
പോലീസ് ഓഫീസര്‍ ശ്രീ.
വിനോദ്
നിര്‍വ്വഹിച്ചു.
സ്റ്റാഫ്
സെക്രട്ടറി ശ്രീ.
സി.പി
അബ്ദുള്‍ഹമീദ് നന്ദി
പ്രകടിപ്പിച്ചു.
Sri. Vasunni, President, PTA on his facilitation |
Smt. Malathi, H.M on her address speech |
Sri. Vinod, CPO,Cyber cell Malappuram |
Vote of thanks, Sri. C.P. Abdul Hameed(Secretary, Staff) |
പ്രേംചന്ദ് ജയന്തി ആഘോഷിച്ചു
സ്കൂള്‍ഹിന്ദി ക്ലബ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ , കൊളാഷ് , പ്രബന്ധമത്സരം നടത്തി.
വിജയികള്‍
കൊളാഷ് IST
IIND
IIIRD
Wednesday, July 11, 2012

ബഷീര്‍ ദിനം ആചരിച്ചു
സെമിനാര്‍
സംഘടിപ്പിച്ചു
പൊന്നാനി:-ബഷീര്‍
അനുസ്മരണ ദിനത്തോടനുബന്ധിച്ച്
പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂളില്‍
ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി
വിദ്യാര്‍ത്ഥികള്‍ക്ക്
ചിത്രരചനാമത്സരവും സെമിനാറും
സംഘടിപ്പിച്ചു
ബഷീറിന്റെ
പാത്തുമ്മയുടെ ആട് എന്ന കൃതിയെ
അടിസ്ഥാനമാക്കി എഴുത്തുകാരനും
ഗവേഷകനുമായ ഷൗക്കത്ത അലി
ഖാന് സെമിനാര്‍ പ്രബന്ധം
അവതരിപ്പിച്ചു.
അദ്ധ്യാപകരായ
രാമചന്ദ്രന്,
രാമകൃഷ്ണന്,
ശോഭന
തുടങ്ങിയവരും,
വിദ്യാര്‍ത്ഥികളും
സെമിനാറിനെ അധികരിച്ച്
സംസാരിച്ചു.
ഇതോടൊപ്പം
ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളുടെ
ചിത്രപ്രദര്‍ശനവും നടത്തി.
റിപ്പോര്‍ട്ട്
കാവ്യ.ജെ.എസ്
പി.ജി.എച്ച്.എസ്
പൊന്നാനി
പൊന്നാനി ഗേള്‍സ് ഹൈ സ്കൂള്‍ മലയാളം ക്ലബ് നടത്തിയ ബഷീറും കഥാപാത്രങ്ങളും എന്ന കാരീ ക്കെചെര് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രചന
Tuesday, July 10, 2012
Saturday, June 30, 2012
वाचन हफ्ता मनाया
वाचन हफ्ते के सिलसिलेमे हिंदी क्लब के त त्वावदान में दसवीं और नौवीं कक्षा के छात्राओं केलिए वाचन प्रति योगिता चलायी I 8वीं कक्षा के छात्राओं केलिए हस्त लेखन प्रति योगिता चलाई I
Wednesday, June 27, 2012
ലോക മയക്കു മരുന്ന് വിരുദ്ധ ദിനത്തോ ടനുബന്ധിച്ച് സ്കൂള്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊളാഷ് നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചു .
X,IX ,VIII എന്നീ വിഭാഗങ്ങ ളി ലായി നടന്ന മത്സരത്തില്‍
X-B, X-K, X-A&X-J
IX-B, IX-J&IX-F, IX-G
VIII-H, VIII-C ,VIII-G&VIII-I എന്നീ ക്ലാസ്സുകള്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി.
X,IX ,VIII എന്നീ വിഭാഗങ്ങ ളി ലായി നടന്ന മത്സരത്തില്‍
X-B, X-K, X-A&X-J
IX-B, IX-J&IX-F, IX-G
VIII-H, VIII-C ,VIII-G&VIII-I എന്നീ ക്ലാസ്സുകള്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി.
Saturday, June 16, 2012
നിളയുടെ ആത്മഗതം
വിനയം പാരമ്പര്യമായ നിലനിര്‍ത്തിയെങ്കിലും
അല്പമഹങ്ക രിച്ചു മനമേ
ലോലയായ് മൃദുല ഹസ്തയായ്
വശ്യമായ ഗാന മുതിര് ത്ത്
ഓള ങ്ങളൊ ത്ത് കലപില കൂട്ടി
ഒഴുകി ഒഴുകി സഞ്ചരിച്ചിരുന്നു ........
തെന്നലിന് തലോടലും
പുഷ്പത്തി ന് സൌരഭ്യവും
ഏറ്റുവാങ്ങിയിരുന്നു ..........
രാത്രിയോട് വഴക്കിടും തീരത്തെ
താരാ ട്ടിയിരുന്നു ..........
ജലവിഭവ സമ്പന്നയെന്ന്
അസൂയയോടെങ്കിലും
സഹോദരങ്ങള്‍ പുകഴ്ത്തിയിരുന്നു .......
അംബയെന്നും ജീവ ദായിനിയെന്നും
ഏവരും ആരാധിച്ചിരുന്നു ............
അംഗീ കാരം ഗങ്ങ ളില്‍ പുളകിതയായ്
എന്നുമുപകാരിയായിരുന്നു ............
ഈ പരിവര്‍ത്തനങ്ങള്‍
സഹായമേ റ്റു വാങ്ങിയവ ന്റെ സമ്മാനമോ ..........?
അതോ , പാലങ്ങ ളുടെ നന്ദി പ്രകടണമോ ...........?
എന്നാല്‍ കാരണം മറ്റെന്തൊ ആകാം ...........?
ഒന്നറിയാ മെന്നാലും ,
ഇന്ന് ,സൌഹൃ ദങ്ങ ളില്ല ....
സമ്പന്നയല്ല ........
സ്വപ്ന ങ്ങ ളും മോഹങ്ങളുമില്ല........
വിരഹത്തോടെ ജീവിതം കഴിഞ്ഞു പോവുന്നു........
മേനിയില്‍ നോക്കവേ
അറ പ്പ് തോന്നിപ്പിക്കും
ആശ്രീകരങ്ങള് ,മാലിന്യങ്ങള്‍ ........
ഇടശ്ശേരി തന് പ്രവചനം പോല്‍
മാറിപ്പോയ് ഇന്നഴുക്കു ചാലായി ..........
ഓര്‍മകളില്‍ മുഴുകും
പാവമീ നിള യോട്
മഴത്തുള്ളികള്‍ പോലും മുഖം തിരിക്കവെ
നീരാടിയവര്‍ കനപ്പിച്ചു നോക്കവേ
മകളുടെ ദുര്‍ഗ്ഗതിയില്‍ ഭൂമി മാത്രം
കണ്ണീ രൊ ഴുക്കവേ
ഇളം തെന്നല്‍ ചോദി ക്കുന്നു പോല്‍
"എവിടെ പ്പോയ് നിന്റെ യാഹംഭാവം ?"
അമൃത .ടി.എസ്
വശ്യമായ ഗാന മുതിര് ത്ത്
ഓള ങ്ങളൊ ത്ത് കലപില കൂട്ടി
ഒഴുകി ഒഴുകി സഞ്ചരിച്ചിരുന്നു ........
തെന്നലിന് തലോടലും
പുഷ്പത്തി ന് സൌരഭ്യവും
ഏറ്റുവാങ്ങിയിരുന്നു ..........
രാത്രിയോട് വഴക്കിടും തീരത്തെ
താരാ ട്ടിയിരുന്നു ..........
ജലവിഭവ സമ്പന്നയെന്ന്
അസൂയയോടെങ്കിലും
സഹോദരങ്ങള്‍ പുകഴ്ത്തിയിരുന്നു .......
അംബയെന്നും ജീവ ദായിനിയെന്നും
ഏവരും ആരാധിച്ചിരുന്നു ............
അംഗീ കാരം ഗങ്ങ ളില്‍ പുളകിതയായ്
എന്നുമുപകാരിയായിരുന്നു ............
ഈ പരിവര്‍ത്തനങ്ങള്‍
സഹായമേ റ്റു വാങ്ങിയവ ന്റെ സമ്മാനമോ ..........?
അതോ , പാലങ്ങ ളുടെ നന്ദി പ്രകടണമോ ...........?
എന്നാല്‍ കാരണം മറ്റെന്തൊ ആകാം ...........?
ഒന്നറിയാ മെന്നാലും ,
ഇന്ന് ,സൌഹൃ ദങ്ങ ളില്ല ....
സമ്പന്നയല്ല ........
സ്വപ്ന ങ്ങ ളും മോഹങ്ങളുമില്ല........
വിരഹത്തോടെ ജീവിതം കഴിഞ്ഞു പോവുന്നു........
മേനിയില്‍ നോക്കവേ
അറ പ്പ് തോന്നിപ്പിക്കും
ആശ്രീകരങ്ങള് ,മാലിന്യങ്ങള്‍ ........
ഇടശ്ശേരി തന് പ്രവചനം പോല്‍
മാറിപ്പോയ് ഇന്നഴുക്കു ചാലായി ..........
ഓര്‍മകളില്‍ മുഴുകും
പാവമീ നിള യോട്
മഴത്തുള്ളികള്‍ പോലും മുഖം തിരിക്കവെ
നീരാടിയവര്‍ കനപ്പിച്ചു നോക്കവേ
മകളുടെ ദുര്‍ഗ്ഗതിയില്‍ ഭൂമി മാത്രം
കണ്ണീ രൊ ഴുക്കവേ
ഇളം തെന്നല്‍ ചോദി ക്കുന്നു പോല്‍
"എവിടെ പ്പോയ് നിന്റെ യാഹംഭാവം ?"
അമൃത .ടി.എസ്
Friday, June 15, 2012
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷം
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ "നിളയുടെ ആത്മഗതം " എന്നാ വിഷയത്തെ ആസ്പദമാക്കി കവിത മത്സരം നടത്തി.അമൃത .ടി.എസ്{IX .I } ഒന്നാം സ്ഥാനവും മുഫീദ .സി{VIII.G } രണ്ടാം സ്ഥാനവും മുബഷിര ഷൌക്കതലിഖാന്{VIII.A } മൂന്നാം സ്ഥാനവും നേടി.
Tuesday, January 24, 2012
സബ്ജില്ല കലോല്ത്സവത്തില് ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം നേടിയ ഹിന്ദി കവിത
प्रकृती
प्रकृती तू कितनी सुंदर थी
हरे भरे पेड़ पौधे
दौड़ते कूदते जीवजन्तु
ख़ुशी से उड़नेवाली चिड़ियाम
लहलहाते खेत
कल कल बहनेवाली नदियां
ये सब वरदान हे तेरी
प्रकृती तू हमारी मां
सब तेरी गोद में रहता है
तू नहीं तो हम नहीं
सबको प्यार करते है तू
सब तेरी बच्चे
बैगनी हो गयी तेरी सुन्दरता
स्वार्थ मानव मारा गया तुझे
मां को नष्ट हुए बच्चे की तरह
तू रोती है
खेती केलिए तेरी शरीर उखाड़ते
लेकिन तुझको सानंत था
आज पेड़ों को काटा
नदी में मालिन्य भरा
जानवरों को मारा
तेरी खून पिया
प्रकृती तू कितनी सुंदर थी I
ग्रीष्मा .के.एस
Friday, January 20, 2012
എസ്. എസ് . എല്‍. സീ . വിദ്യാര്‍ത്ഥികള്‍ക്കുള്ള motivation ക്ലാസ്സ്
വിജയഭേരി യൂനിട്ടിന്റെയും സ്കൂള്‍ പി.ടി.എ യുടെയും സഹകരണത്തോടെ 2012 ലെ എസ്. എസ് . എല്‍. സീ . വിദ്യാര്‍ത്ഥികള്‍ക്കുള്ള motivation ക്ലാസ്സ് നടത്തി . വട്ടെനാട് vhsc യിലെ ശ്രീ രാജന് മാസ്റ്റര്‍ നയിച്ച ക്ലാസ്സ് കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി
Sunday, January 15, 2012
കുടിവെള്ള പദ്ധടി ഉദ്ഖാടനം ചെയ്തു
കുടിവെള്ള പദ്ധടിയുടെ ഉദ്ഖാടനം പൊന്നാനി എം .എല്‍ . എ ശ്രീ . പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു
തദവസരത്തില്‍ പൊന്നാനി ലീഗല്‍ സൊസൈറ്റി സംഘടിപ്പിച്ച നിയമബോധവല്കരണ ക്ലാസ്സിന്റെയും ഉല് ഖാടനം എം .എല്‍ . എ ശ്രീ . പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു . അഡ്വ. രാജഗോപാലമേനോന് നിയമബോധവല്കരണക്ലാസ്സ് നടത്തി . പി. ടി . എ പ്രസിഡന്റ് ജിസണ് . പി. ജോസ് ആദ്യക്ഷം വഹിച്ച യോഗത്തില്‍ ഹെഡ് മിസ്ട്രെസ്സ് എം. പി . മാലതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീ. പി . അബ്ദുല്‍ ഹമീദ് നന്ദിയും നിര്‍വഹിച്ചു
Saturday, January 14, 2012
Subscribe to:
Posts (Atom)