welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Saturday, June 16, 2012

നിളയുടെ ആത്മഗതം 

  വിനയം പാരമ്പര്യമായ നിലനിര്‍ത്തിയെങ്കിലും 
അല്പമഹങ്ക രിച്ചു മനമേ 
ലോലയായ് മൃദുല ഹസ്തയായ്
വശ്യമായ ഗാന മുതിര്‍ ത്ത്
ഓള ങ്ങളൊ ത്ത് കലപില കൂട്ടി
ഒഴുകി ഒഴുകി  സഞ്ചരിച്ചിരുന്നു ........

  തെന്നലിന്‍ തലോടലും
പുഷ്പത്തി ന്‍  സൌരഭ്യവും
ഏറ്റുവാങ്ങിയിരുന്നു ..........

രാത്രിയോട് വഴക്കിടും തീരത്തെ
താരാ ട്ടിയിരുന്നു ..........

ജലവിഭവ  സമ്പന്നയെന്ന്‍
 അസൂയയോടെങ്കിലും
സഹോദരങ്ങള്‍  പുകഴ്ത്തിയിരുന്നു .......

അംബയെന്നും ജീവ ദായിനിയെന്നും
ഏവരും ആരാധിച്ചിരുന്നു ............

അംഗീ കാരം ഗങ്ങ ളില്‍  പുളകിതയായ്
എന്നുമുപകാരിയായിരുന്നു ............

ഈ  പരിവര്‍ത്തനങ്ങള്‍
സഹായമേ റ്റു  വാങ്ങിയവ ന്‍റെ  സമ്മാനമോ ..........?
അതോ , പാലങ്ങ ളുടെ  നന്ദി പ്രകടണമോ ...........?
എന്നാല്‍  കാരണം മറ്റെന്തൊ  ആകാം ...........?

ഒന്നറിയാ മെന്നാലും ,
ഇന്ന്‍ ,സൌഹൃ ദങ്ങ ളില്ല ....
സമ്പന്നയല്ല ........
സ്വപ്ന ങ്ങ ളും  മോഹങ്ങളുമില്ല........
വിരഹത്തോടെ  ജീവിതം കഴിഞ്ഞു  പോവുന്നു........

മേനിയില്‍ നോക്കവേ
അറ പ്പ്‌  തോന്നിപ്പിക്കും
ആശ്രീകരങ്ങള്‍ ,മാലിന്യങ്ങള്‍ ........
ഇടശ്ശേരി തന്‍  പ്രവചനം  പോല്‍
മാറിപ്പോയ്‌  ഇന്നഴുക്കു ചാലായി ..........

ഓര്‍മകളില്‍  മുഴുകും
പാവമീ  നിള യോട്
മഴത്തുള്ളികള്‍  പോലും മുഖം തിരിക്കവെ
നീരാടിയവര്‍  കനപ്പിച്ചു  നോക്കവേ
മകളുടെ  ദുര്‍ഗ്ഗതിയില്‍  ഭൂമി മാത്രം
കണ്ണീ രൊ ഴുക്കവേ
ഇളം തെന്നല്‍  ചോദി ക്കുന്നു പോല്‍
"എവിടെ പ്പോയ്  നിന്‍റെ യാഹംഭാവം ?"
                                                                                                         അമൃത .ടി.എസ് 

No comments:

Post a Comment