welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Monday, January 31, 2011

എസ്. എസ്. എല്‍. സി.മോഡല്‍. ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ

എസ്. എസ്. എല്‍. സി. മോഡല്‍. ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി  31 നു  ആരംഭിച്ചു .ഫെബ്രുവരി  8 വരെ ആയിരിക്കും  പ്രാക്ടിക്കല്‍ പരീക്ഷനടക്കുക എന്ന് ഹെഡ് മിസ് സ്ട്രെസ്സ് അറിയിച്ചു . പ്രാക്ടിക്കല്‍ പരീക്ഷക്ക് വരുന്ന കുട്ടികള് റെക്കോര്ഡ് ബുക്ക് ഐ.ടി. ടീച്ചേര്സ്നെ കൊണ്ട് സൈന്‍ വാങ്ങിക്കെണ്ടതാണ്.

Sunday, January 30, 2011

സംസ്ഥാന സാമൂഹ്യ ശാസ്ട്ര മേളയില് എ ഗ്രേഡ്

 2010 ഡിസംബറില് ആലുവയില് വച്ച് നടന്ന  സംസ്ഥാന സാമൂഹ്യ ശാസ്ട്ര മേളയില് എ ഗ്രേഡ് നേടിയ സ്റ്റില് മോഡല്


Tuesday, January 25, 2011

പ്രീ-മോഡല് ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിച്ചു



എസ്. എസ്. എല്‍. സി.മോഡല്‍. ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ മുന്നോടിയായി സ്കൂളില്‍  പ്രീ-മോഡല്‍ ഐ. ടി. പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിച്ചു . മൂന് വര്ഷത്തെ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയത്

Friday, January 21, 2011

കാറ്റിന്റെ മാറ്റം !

ഈ സായം സന്ധ്യയില്‍
പതിവു പോലെന്നെ തഴുകിയെത്തി
എന്‍ പ്രിയ തോഴനാം കൊച്ചു തെന്നല്‍
പതിവുപോലുള്ള മൃദുത്വമില്ല.
ആ തഴുകലില്‍ വിദ്യാനുഭൂതിയില്ല.
എന്‍ കര്‍ണ പുടങ്ങളില്‍ അമൃതു പെയ്യിക്കുന്ന
ദിവ്യാനുരാഗത്തിന്‍ വരികളില്ല
പതിവുപോലെന്നും വഹിച്ചുകൊണ്ടെത്തുന്ന
നല്‍ പാലപ്പൂതന്‍ സുഗന്ധമില്ല.
ഇതെന്തെന്നറിയാതെ വിങ്ങുന്നുണ്ടെന്‍ മനം
ദു:ഖാര്‍ത്തമായി അലഞ്ഞിരുന്നു.

കവിത 

ശാസ്ത്രഗോളം



എന്താണ് ശാസ്ത്രമിന്നെന്താണു ശാസ്ത്രമെ-
ന്നാരാനും ചോദിച്ചാല്‍ എന്തു ചൊല്ലും നാം?
എല്ലാം ശാസ്ത്രമാണെല്ലാം ശാസ്ത്രമാണീ-
ഭൂ മുഴുവനും ശാസ്ത്ര സത്യങ്ങളാം
നിറയുന്നു ലോകത്തില്‍ പുതിയ കണ്ടെത്തലുകള്‍,
വളരുന്നു ശാസ്ത്രമീ ഗോളം മുഴുക്കെയും.
ഭൂമി തന്‍ അന്തകനും രക്ഷകനുമാണിന്നു ശാസ്ത്രം
ഭൂഗോള പിറവിക്കും പിന്നിലീ ശാസ്ത്രം
ശാസ്ത്രത്തിന്‍ കളികള്‍ നമുക്കെന്നുമഞ്ജാനം
ശാസ്ത്രത്തിന്‍ മുന്നില്‍ നാം എന്നും ശിശുക്കളാം

അനീഷ 

ഒന്നു കണ്ടിരുന്നെങ്കില്‍


ഒന്നു കണ്ടിരുന്നെങ്കില്‍

രാവിന്റെ മനോഹര യാമങ്ങള്
എന്‍ മിഴികളെ തഴുകി തലോടുമ്പോള്‍
ഞാനറിയാതെന്‍ മാനസഭിത്തിയില്‍
ആരോ വരച്ചുവൊരു കനക വദനം
ആ കൊച്ചു മുഖവും ഇളം പുഞ്ചിരിച്ചു.
നിഷ്കളങ്കമാം മനസും മറക്കാനാവുന്നില്ല.
എവിടെ? അവനെവിടെ ?
ഭാരതാംബെ പറയൂ ,
എവിടെ നിന്റെ രക്ഷകന്‍ ...
എവിടെ നിന്റെ പ്രിയ സുതന്‍...
ആരു തകര്‍ത്തവനെ? നീയോ-
നിന്റെ മക്കളോ...
ഒന്നു ഞാനവനെ കണ്ടിരുന്നെങ്കില്‍
വേറെന്തു ഭാഗ്യമെനിക്കു വേണം
വേറെന്തു സൌഭാഗ്യമെനിക്കു വേണം.
ഒന്നവന്റെ പാദസ്പശയേറ്റിരുന്നെങ്കില്‍
ഈ ഭൂമിയെത്ര ധന്യയാകുമായിരുന്നു.
എന്‍ ഹൃദയ വീണമീട്ടുന്ന
സ്നേഹത്തിന്‍ മുത്തേ
ഇനിയെന്തു പുണ്യമീ ഞാന്‍ ചെയ്യണം.

                                           അഖില 

Wednesday, January 12, 2011

സമ്മാന വിതരണം നടത്തി

സ്കൂള്, സബ് ജില്ല ,ജില്ല തലങ്ങളില് കല,കായിക ,ശസ്ട്ര മേളകളില് വിജയികള്ക്ക് സ്കൂള് അസെംബ്ലി യില് വച്ച് പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുല് മജീദിന്റെ സാന്നിധ്യത്തില് സമ്മാനഞള് വിതരണം ചെയ്തു . വൈസ് പ്രസിഡന്റ് ശ്രീ ജിസണ് പി ജോസ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഷന മുഗന് ,വേലായുധന് എന്നിവര് സംബന്ധിച്ചു.