welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, August 19, 2011

                  സയന്‍സ് ക്ലബ് റിപ്പോര്‍ട്ട്

        2011 -2012 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ് ഉത്ഘാടനം ജൂലൈ-1 വെള്ളിയാഴ്ച എം ഇ എസ് കോളേജ് ജിയോളജി പ്രൊഫസര്‍ ഡോ. ബ്രിജീഷ് സര്‍ നിര്‍വഹിച്ചു . ഐസ് കത്തിച്ചാണ്  ഉത്ഘാടനം ചെയ്തതത് 
അതിനുശേഷം what is science എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

         4 .6 .11 നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രകൃതി സംരക്ഷണം ഭുമിയുടെ രക്ഷക്ക് എന്ന വിഷയത്തില്‍ കവിതാമത്സരം നടത്തി.നാജിയ  ജബീന്‍ [8 .ജെ ] വര്‍ഷ.എം.ഡി, ഹര്‍ഷ  [10 എല്‍ ]  എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

               സയന്‍സ് ക്ലബിന്റെ  ആദ്യ  യോഗത്തില്‍ ഈ വര്‍ഷത്തെ മെമ്പര്‍മാരെ തിരഞ്ഞെടുത്തു . പത്താം ക്ലാസ്സുകാര്‍ക്ക്‌  why? why? why? എന്ന പദ്ധതിയും ഒന്‍പതാം ക്ലാസ്സുകാര്‍ക്ക്‌  ബുളെട്ടിന്‍ ബോര്‍ഡ്‌  എട്ടാം ക്ലാസ്സുകാര്‍ക്ക്‌  daily questions ഉം നടത്താന്‍   ലീഡര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചു.

           ജൂണ്‍ 29 നു ലഹരി വിരുദ്ധ ദിനത്തിന്റെ  സമാപനത്തോടനുബന്ധിച്ചു ലഹരി വസ്തുക്കള്‍ -അവനവനും  സമൂഹത്തിനും വിപത്ത്  എന്ന വിഷയത്തില്‍ കാര്‍ട്ടൂണ്‍ രചന നടത്തി.

          മാഡം ക്യുറിയുടെ  ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് രസതന്ത്രത്തിനു   മാഡം ക്യുറിയുടെ സംഭാവന എന്ന   വിഷയത്തില്‍ സെമിനാര്‍ നടത്തി.

No comments:

Post a Comment